കര്‍ണാടകയ്ക്ക് ഇനി സ്വന്തം പതാക

First Published 8, Mar 2018, 12:57 PM IST
Karnataka Cabinet Approves State Flag
Highlights
  • കേന്ദ്രസർക്കാരിന്‍റെ അനുമതിക്കായി സമർപ്പിക്കും
  • പതാകയില്‍  മഞ്ഞയും വെളളയും ചുവപ്പും നിറങ്ങൾ

ബംഗളുരു: കർണാടക സംസ്ഥാനത്തിന് ഇനി മുതൽ പ്രത്യേക പതാക. മഞ്ഞയും വെളളയും ചുവപ്പും നിറങ്ങൾ ചേർന്ന പുതിയ പതാക മുഖ്യമന്ത്രി സിദ്ധരാമയ്യ പുറത്തിറക്കി. നിയമസാധുത കിട്ടാൻ വിദഗ്ധ സമിതി നിർദേശങ്ങൾ പരിഗണിച്ചാണ് പതാക തയ്യാറാക്കിയത്. ഇത് കേന്ദ്രസർക്കാരിന്‍റെ അനുമതിക്കായി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കന്നഡ  സംഘടനകളുടെ ആവശ്യത്തെത്തുടർന്നാണ് കോൺഗ്രസ് സർക്കാരിന്‍റെ തീരുമാനം. നിലവിൽ ജമ്മു കശ്മീരിന് മാത്രമാണ് രാജ്യത്ത് സ്വന്തമായി പതാകയുളളത്. 
 

loader