ദേവഗൗഡയെ പുകഴ്ത്തിയുളള മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇതെന്നും സിദ്ധരാമയ്യ
ബംഗളൂരു: ജെഡിഎസ്-ബിജെപി ധാരണയ്ക്ക് തെളിവായെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദേവഗൗഡയെ പുകഴ്ത്തിയുളള മോദിയുടെ പ്രസംഗം സൂചിപ്പിക്കുന്നത് ഇതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ദേവഗൗഡയെ വൃദ്ധസദനത്തിലേക്ക് അയയ്ക്കണമെന്ന് പ്രസംഗിച്ച മോദി നിലപാട് മാറ്റിയത് ധാരണ ഉളളതുകൊണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മോദിക്ക് നേരെ ചോദ്യങ്ങളയുര്‍ത്തി സിദ്ധരാമയ്യ . അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാര്‍ക്ക് ബിജെപി സീറ്റ് നല്കിയതു മുതല്‍ യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതിനു വരെ മോദി മറുപടി പറയണമെന്ന് സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, കർണ്ണാടകയിൽ ബിജെപി കാറ്റല്ല കൊടുങ്കാറ്റാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വികസനത്തിനാണ് ബിജെപി ഊന്നല്‍ നല്‍കുന്നതെന്നും മോദി. തന്നോടുളള സ്നേഹം വികസനത്തിന്‍റെ രൂപത്തില്‍ കര്‍ണാടകയ്ക്ക് തിരിച്ച് നല്‍കും. കോണ്‍ഗ്രസിന് ഉചിതമായ ശിക്ഷ നല്‍കാന്‍ കര്‍ണാടകയിലെ ജനങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേര്‍ത്തു. കർണ്ണാടക ചാമരാജ് നഗറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി .
