കർണാടകത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച അനിശ്ചിതത്വത്തിന് അവസാനം. 

ബംഗളൂരു: കർണാടകത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച അനിശ്ചിതത്വത്തിന് അവസാനം. പ്രധാനവകുപ്പുകളുടെ കാര്യത്തിൽ കോൺഗ്രസും ജെഡിഎസും ധാരണയിലെത്തി. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. മുഖ്യമന്ത്രി പദവിയും വകുപ്പുകളും അഞ്ച് വർഷത്തേക്ക് പങ്കുവെക്കില്ല. അഞ്ചംഗ ഏകോപനസമിതിയുടെ അധ്യക്ഷനായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്തു. ജെഡിഎസ് സെക്രട്ടറി ഡാനിഷ് അലിയാണ് കൺവീനർ. കെസി വേണുഗോപാൽ എംപിയും സമിതി അംഗമാണ്.

ധനകാര്യം, ഊർജം, പൊതുമരാമത്ത്, ഗതാഗതം തുടങ്ങിയ വകുപ്പുകൾ ജെഡിഎസിനാണ്. ആഭ്യന്തരം, റവന്യൂ, നഗരവികസനം, ജലസേചനം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ കോൺഗ്രസ് കൈകാര്യം ചെയ്യും. ബോർഡ് കോർപ്പറേഷൻ സ്ഥാനങ്ങളിൽ മൂന്നിൽ രണ്ടും കോൺഗ്രസിന് ലഭിക്കും.ഇരുപാർട്ടികളുടെയും നേതാക്കൾ സംയുക്തമായാണ് ബെംഗളൂരുവിൽ തീരുമാനം പ്രഖ്യാപിച്ചത്.