ഇന്ന് വൈകുന്നേരം നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം രാത്രി നടന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. തമിഴ്നാടിന് വെള്ളം നല്‍കാനാകില്ലെന്ന് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. 6000 ഘനയടി വെള്ളം നല്‍കണമെന്നായിരുന്നു കോടതി ഉത്തരവ്. നേരത്തെ നടന്ന സര്‍വ കക്ഷി യോഗത്തിലും ഇത് തന്നെയായിരുന്നു ഭൂരിപക്ഷാഭിപ്രായം. ബിജെപി സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നു.