സിദ്ദരാമയ്യക്കെതിരെ ബി ശ്രീരാമലു ബിജെപി സ്ഥാനാർത്ഥി

ബംഗളുരു: മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദരാമയ്യയ്ക്കെതിരെ ബദാമി മണ്ഡലത്തില്‍നിന്ന് ബി ശ്രീരാമലു എം പി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. നേരത്തെ ബെല്ലാരി ജില്ലയിലെ സീറ്റ് ശ്രീരാമലു ആവശ്യപ്പെട്ടിരുന്നെങ്കിലും നേതൃത്വം അംഗീകരിച്ചിരുന്നില്ല.

പകരം ശ്രീരാമലു ചിത്രദുര്‍ഗ ജില്ലയിലെ മോലക്കാളുമൂരുവില്‍ സ്ഥാനാര്‍ത്ഥിയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് മുഖ്യമന്ത്രിയ്ക്കെതിരെ ശ്രീരാമലുവിന്‍റെ പേര് പുറത്തുവന്നിരിക്കുന്നത്.

ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബളളി സെന്‍ട്രലില്‍ നിന്നും മുന്‍ ഉപമുഖ്യമന്ത്രി കെ ഇ ഈശ്വരപ്പ ശിവമോഗ മണ്ഡലത്തിലും മത്സരിക്കും. നിലവിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ടിക്കറ്റ് ലഭിച്ചു.