കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എണ്ണി തുടങ്ങി
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എണ്ണി തുടങ്ങി. ബെല്ലാരിയിലും ദക്ഷിണ കന്നഡ ജില്ലയിലും വോട്ടെണ്ണല് തുടങ്ങി. രാവിലെ എട്ട് മണിമുതലാണ് വോട്ടെണ്ണൽ. 60 മണ്ഡലങ്ങളിലെ പോസ്റ്റല് വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. തനിച്ച് ഭൂരിപക്ഷം നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് അവസാന നിമിഷവും ബിജെപിയും കോൺഗ്രസും.
മണിക്കൂറുകള്ക്കുള്ളില് കര്ണ്ണാടക ആര്ക്കൊപ്പമെന്നതിന്റെ നേര്ചിത്രം വ്യക്തമാകും. 38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. എക്സിറ്റ് പോളുകൾ തൂക്കുസഭയെന്ന് വിധിയെഴുതിയതോടെ ആശങ്കയിലാണ് പാർട്ടികൾ.
