കര്‍ണാടക മന്ത്രിസഭാ രൂപീകരണം കോൺഗ്രസ്‌ ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയിൽ
ദില്ലി: മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കർണാടകത്തിലെ കോൺഗ്രസ് ജെഡിഎസ് നേതാക്കൾ ഇന്ന് ദില്ലിയിലെത്തും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി എച്ച് ഡി കുമാരസ്വാമിയും ജി പരമേശ്വര ഉൾപ്പെടെയുള്ള നേതാക്കളും കൂടിക്കാഴ്ച നടത്തും.
ഇരുകക്ഷികൾക്കും എത്ര വീതം മന്ത്രിമാർ ഉണ്ടാവുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാവും. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയും തയ്യാറാവും. മുഖ്യമന്ത്രി പദവി പങ്കിടുന്ന കാര്യവും ചർച്ചക്ക് വന്നേക്കും. 5 വർഷവും താൻ തന്നെ മുഖ്യമന്ത്രി ആവുമെന്ന് കുമാരസ്വാമി ഇന്നലെ പറഞ്ഞിരുന്നു. സോണിയ ഗാന്ധിയെയും രാഹുലിനെയും ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കുമാരസ്വാമി ക്ഷണിക്കും . അതിനിടെ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
