ബിജെപി മുന്നില്‍
ബംഗളുരു: കര്ണാടകയില് വോട്ടെണ്ണല് ആരംഭിച്ച് നിമിഷങ്ങള് പിന്നിടുമ്പോള് ബിജെപി ലീഡ് ചെയ്യുന്നു. മണിക്കൂറുകള്ക്കുള്ളില് കര്ണ്ണാടക ആര്ക്കൊപ്പമെന്നതിന്റെ നേര്ചിത്രം വ്യക്തമാകും. 38 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. പത്ത് മണിയോടെ തരംഗമെന്തെന്ന് വ്യക്തമാവും. എക്സിറ്റ് പോളുകൾ തൂക്കുസഭയെന്ന് വിധിയെഴുതിയതോടെ ആശങ്കയിലാണ് പാർട്ടികൾ. കര്ണാടക തത്സമയ ഫലം അറിയാന്
ചാമുണ്ഡേശ്വരി മണ്ഡലത്തില് മത്സരിക്കുന്ന കോണ്ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥി സിദ്ധരാമയ്യ പിന്നിലാണ്. 77 നിയമസഭാ മണ്ഡലങ്ങളില് വോട്ടെണ്ണല് തുടരുകയാണ്. 222 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നിരിക്കുന്നത്. കോണ്ഗ്രസിന് പിന്നാലെ ബിജെപിയും നിര്ണായക സാന്നിധ്യമായുണ്ട്.
