ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ദളിതരെ പൂജാരിമാരായി നിയമിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. കേരളത്തിന്‍റേത് മാതൃകയാണെന്നും അത് കർണാടകത്തിലും നടപ്പാക്കാൻ തയ്യാറാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇക്കാര്യത്തിൽ ഏകാഭിപ്രായം ഉണ്ടാക്കാനാണ് സർക്കാർ നീക്കം. കേരളത്തില്‍ ദളിത് വിഭാഗത്തിൽപ്പെട്ട ആറ് പേരുൾപ്പെടെ 36 അബ്രാഹ്മണ ശാന്തിമാരെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമിച്ചത്. കേരള സര്‍ക്കാരിന്റെ ഈ നടപടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.