മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. കല്‍ബുര്‍ഗി വധവുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഇപ്പോള്‍ കിട്ടിയിട്ടില്ല. എന്നാല്‍ അതിനുള്ള സാധ്യതകള്‍ തള്ളുന്നില്ലെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി പറഞ്ഞു.