ബംഗളൂരു: കർണാടകയിൽ ഐ ടി കമ്പനികളിൽ സ്ത്രീകളെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. ഇക്കാര്യം വ്യവസ്ഥ ചെയ്യുന്ന ബിൽ കൊണ്ടുവരാനാവശ്യപ്പെടുന്ന റിപ്പോർട്ട് കർണാടക നിയമസഭയിൽ വെച്ചു. ഐ ടി കമ്പനികളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച എൻ എ ഹാരിസിന്‍റെ നേതൃത്വത്തിലുളള സമിതിയാണ് റിപ്പോർട്ട് നൽകിയത്. രാത്രി ഷിഫ്റ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതിനൊപ്പം സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന് ഭൂരിഭാഗം വനിതാ ജീവനക്കാരും പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് റിപ്പോർട്ടിൽ പറയുന്നു.