സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുടെ കാര്യത്തില്‍ തീരമാനമെന്ന് കുമാരസ്വാമി പ്രതികരിച്ചു. 

ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രം സത്യപ്രതിജ്ഞ ചെയ്യും. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആകേ 33 മന്ത്രിമാര്‍. അതില്‍ കോണ്‍ഗ്രസിന് 21 മന്ത്രിമാര്‍, ജെഡിഎസിന് 12. സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാരുടെ കാര്യത്തില്‍ തീരമാനമെന്ന് കുമാരസ്വാമി പ്രതികരിച്ചു. 

മറ്റ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ 29ന് ശേഷമാകും. കോണ്‍ഗ്രസിന്‍റെ രമേഷ്കുമാര്‍ സ്പീക്കറാകും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെഡിഎസിന്. അതേസമയം, കുമാരസ്വാമി തന്നെ 5 വര്‍ഷവും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് ജി. പരമേശ്വര പ്രതികരിച്ചു. താന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് കുമാരസ്വാമിയുടെ പ്രതികരണം. അതേസമയം, കുമാരസ്വാമി സ്വാര്‍ത്ഥനെന്ന് ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.