കര്‍ണാടക മന്ത്രിസഭാ രൂപീകരണം കോൺഗ്രസ്‌ ജെഡിഎസ് സംയുക്ത യോഗം തുടങ്ങി കുമാരസ്വാമി, സിദ്ധരാമയ്യ, കെ സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കുന്നു
ദില്ലി: കർണാടകത്തിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ജെഡിഎസ് സംയുക്ത യോഗം തുടങ്ങി. കുമാരസ്വാമി, സിദ്ധരാമയ്യ, കെ സി വേണുഗോപാൽ തുടങ്ങിയവർ ചര്ച്ചയില് പങ്കെടുക്കുന്നു
ഇരുകക്ഷികൾക്കും എത്ര വീതം മന്ത്രിമാർ ഉണ്ടാവുമെന്ന കാര്യങ്ങള് ചര്ച്ചയില് തീരുമാനമാവും. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയും തയ്യാറാവും. മുഖ്യമന്ത്രി പദവി പങ്കിടുന്ന കാര്യവും ചർച്ചക്ക് വന്നേക്കും. 5 വർഷവും താൻ തന്നെ മുഖ്യമന്ത്രി ആവുമെന്ന് കുമാരസ്വാമി ഇന്നലെ പറഞ്ഞിരുന്നു. എന്നാല്, കുമാരസ്വാമി തന്നെ മുഖ്യമന്ത്രിയായി 5 വര്ഷവും തുടരാനിടയില്ലെന്നും ഈ കാര്യത്തില് തീരുമാനമായിട്ടില്ലെന്നുമാണ് കെപിസിസി അധ്യക്ഷന് ജി. പരമേശ്വര ഇന്ന് പ്രതികരിച്ചത്.
അതേസമയം, സ്പീക്കര്, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുളള പേരുകള് ഹൈക്കമാന്ഡിന് സമര്പ്പിച്ചു. ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായേക്കും. എച്ച്.കെ. പാട്ടീല്, രമേഷ് കുമാര് എന്നിവരുടെ പേര് സ്പീക്കര് സ്ഥാനത്തേക്ക് സജീവം. അതേസമയം, കുമാരസ്വാമി സ്വാര്ത്ഥനെന്ന് ഡി.കെ ശിവകുമാര് പ്രതികരിച്ചിരുന്നു.
