കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക സംഘമാണ് റാഗിങ്ങ് കേസ് അന്വേഷിക്കാന്‍ കേരളത്തിലെത്തുന്നത്.ഡി വൈ എസ് പി ജാനവിയുടെ നേതൃത്ത്വത്തിലുള്ളതാണ് പൊലീസ് സംഘം. ഒരു സി ഐയും ഒരു എസ്‌ ഐയും സംഘത്തിലുണ്ട്. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ട് ഈ സംഘത്തിന് കൈമാറിയിട്ടുണ്ട്. കോഴിക്കോട് എത്തുന്ന കര്‍ണ്ണാടക പൊലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിയുടെ മൊഴി എടുക്കും. കേസ് ഇവിടെ അന്വേഷിച്ച ഉദ്യോഗസ്ഥരുമായി കര്‍ണ്ണാടക പൊലീസ് ചര്‍ച്ച നടത്തും. പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിന് ശേഷമാവും തീരുമാനിക്കുക. കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയ്യാറാക്കിയ മെഡിക്കല്‍ കോളേജ് പൊലീസ് വിദ്യാര്‍ത്ഥിനിയുടെ ചികിത്സ രേഖകള്‍ ശേഖരിച്ചു. എടപ്പാളിലും തൃശ്ശൂരിലും വിദ്യാര്‍ത്ഥിനി ചികിത്സ തേടിയിരുന്നു. ഈ ആശുപത്രികളിലെ ചികിത്സ രേഖകളാണ് മെഡിക്കല്‍ കോളേജ് പൊലീസ് ശേഖരിച്ചത്. ഇതിന്റെ വിശദാംശങ്ങളും കര്‍ണ്ണാടക പൊലീസിന് കൈമാറും.