കൊപ്പാള്‍: ചായ കിട്ടാന്‍ വൈകിയതിന്‍റെ പേരില്‍ കര്‍ണാടക സാമൂഹിക ക്ഷേമ സംരക്ഷണ വകുപ്പ് മന്ത്രി എച്ച് ആഞ്ജനേയ പാചകക്കാരനോട് കയര്‍ക്കുന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ മന്ത്രി പാചകക്കാരനോട് മാപ്പു പറഞ്ഞു. ഞായറാഴ്ച് ചെരുപ്പുക്കുത്തികളുടെ സമ്മേളനത്തിന് എത്തിയതായിരുന്നു മന്ത്രി.
സമ്മേളനത്തിന്‍റെ ചുമതല വഹിക്കേണ്ടുന്ന ഉദ്യോഗസ്ഥന്‍ എവിടെ എന്നായിരുന്നു മന്ത്രിയുടെ ആദ്യത്തെ ചോദ്യം.അവരെ വിളിക്കാന്‍ ചുറ്റും നിന്നവരോട് അക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് രോഷാകുലനായ മന്ത്രി പാചകക്കാരനെ വിളിപ്പിച്ച് ചായയോ കാപ്പിയോ നല്‍കുവാന്‍ ആവശ്യപ്പെട്ടു.
മന്ത്രി അക്രോശിക്കുന്നത് മൊബൈലുകളിലും വീഡിയോ ക്യാമറകളിലും പകര്‍ത്തി ജനം പുറത്തുവിടുകയായിരുന്നു. ഇതോടെ സംഭവം വിവാദമായി. ലോകസഭാ മുന്‍ സ്പീക്കര്‍ മീരാകുമാര്‍ പങ്കെടുക്കുന്ന യോഗ വേദിക്ക് സമീപമായിരുന്നു മന്ത്രിയുടെ ക്ഷോഭം.
പിന്നീട് മന്ത്രി ഇതിന് വിശദീകരണവുമായി രംഗത്ത് എത്തി. നിയന്ത്രണം വിട്ടുപോയതിനാലാണ് ശാപവാക്ക് ഉപയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു. പാചക കാരന്‍ തന്റെ ആളാണെന്നും അങ്ങനെ പറഞ്ഞുപോയതില്‍ ഖേദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
