കഴിഞ്ഞ ദിവസമാണ് നാല് പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇവര്‍ സംസ്ഥാന ജുവനൈല്‍ ഹോമിലെ അന്തേവാസികളാണ്. അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
ബെംഗളൂരു: അനാഥ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കല്‍ബര്‍ഗിയിലുള്ള സർക്കാർ ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം. ബസവരാജ് എന്ന 51 കാരനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പേസ്കോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബസവരാജിനെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നാല് പെണ്‍കുട്ടികള്‍ അധ്യാപകനെതിരെ പീഡന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇവര്‍ സംസ്ഥാന ജുവനൈല്‍ ഹോമിലെ അന്തേവാസികളാണ്. അധ്യാപകന്‍ കുട്ടികളെ പീഡിപ്പിക്കുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ബസവരാജിനെതിരെ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി എസ്പി ഷാഷി കുമാര്‍ അറിയിച്ചു.
ആരും ചേദിക്കാനും പറയാത്തതും കൊണ്ടാണ് അധ്യാപകന്‍ അനാഥ കുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ബസവരാജിനെ ചോദ്യം ചെയ്തു വരികയാണെന്നും ഉടന്‍ തന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
