ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കാൻ കുറച്ച് സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാൽ ഇളവ് നൽകണമെങ്കിൽ തന്നോടൊപ്പം ലൈംഗീകമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
ബെംഗ്ലൂരു: ലോണ്‍ അടക്കുന്നതിൽ ഇളവ് തരണമെങ്കിൽ ലൈംഗീകമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട ബാങ്ക് ഓഫീസറെ അടിച്ച് നിലംപരിശാക്കി യുവതി. ബംഗലൂരുവില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ദാവന്‍ഗരെയിലാണ് സംഭവം. ബാങ്കിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കാൻ കുറച്ച് സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഉദ്യോഗസ്ഥനെ സമീപിച്ചത്. എന്നാൽ ഇളവ് നൽകണമെങ്കിൽ തന്നോടൊപ്പം ലൈംഗീകമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥന്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
ഇയാളുടെ ആവശ്യം കേട്ട് യുവതി നടുറേഡിലിട്ട് ഉദ്യോഗസ്ഥനെ തല്ലിച്ചതക്കുകയായിരുന്നു. യുവതി ബാങ്ക് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതി ഉദ്യോഗസ്ഥന്‍ ധരിച്ചിരുന്ന ഷർട്ടിന്റെ കോളറില്‍ പിടിച്ച് വലിക്കുകയും തടിക്കഷണം കൊണ്ടും ചെരുപ്പു കൊണ്ടും തല്ലുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാന്‍ സാധിക്കും.
മര്‍ദ്ദന വേളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ഉദ്യോഗസ്ഥന്‍ പറയുന്നുണ്ടെങ്കിലും ഇത് വക വെക്കാതെ അയാളെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. ഞാന്‍ ചെയ്യുന്നതില്‍ ഒരു തെറ്റും ഇല്ലെന്ന് കന്നടയിൽ പറഞ്ഞാണ് യുവതി മര്‍ദ്ദിക്കുന്നത്. 50 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യന്‍ മീഡിയിയില്‍ വ്യാപകമായി പ്രചിരിക്കുകയാണ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത്.
