ബെംഗളൂരു: കര്‍ണാടകയില്‍ വ്യാഴാഴ്ച്ച ബന്ദ്. ഗോവയുമായുള്ള മഹാദയി നന്ദീജല പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ബന്ദ്. ബന്ദിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്തെ സ്‌കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞു കിടക്കാനാണ് സാധ്യത.
ബന്ദ് കണക്കിലെടുത്ത് പ്രമുഖ ഐടി കമ്പനിയായ വിപ്രോ കര്‍ണാടകയിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. അതേസമയം നാളെ പതിവ് പോലെ സര്‍വ്വീസ് നടത്തുമെന്ന് കര്‍ണാടക ആര്‍ടിസിയും ബെംഗളൂരു മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും അറിയിച്ചു. എന്നാല്‍ കല്ലേറ് പോലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സര്‍വ്വീസ് നിര്‍ത്തിവച്ചേക്കുമെന്നും ബസ് കോര്‍പറേഷന്‍ അധികൃതര്‍ സൂചന നല്‍കി.
