സന്നിധാനം: ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയ പോലീസുദ്യോ​ഗസ്ഥരുടെ നേർച്ചയായുള്ള കർപ്പൂഴ ആഴി ചടങ്ങുകൾ ഇൗ വർഷവും മുടക്കമില്ലാതെ നടന്നു.

ശബരിമലസന്നിധാനത്ത് നിന്നും തുടങ്ങിയ കർപ്പൂര ആഴിയിലേക്ക് തന്ത്രിയും ശബരിമല മേല്‍ശാന്തിയും ചേർന്ന് ദീപം പകർന്നു തുടർന്ന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഴയാത്ര സന്നിധാനത്ത് നിന്നും ആരംഭിച്ചു .മാളികപ്പുറം വഴി നീങ്ങിയ ഘോഷയാത്ര പതിനെട്ടാം പടിക്ക് മുന്നില്‍ അവസാനിച്ചു. വിവിധ പുരാണ കഥാപാത്രങ്ങളുടെ വേഷങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് അകമ്പടിസേവിച്ചു.