സമരത്തിന്റെ  ഭാഗമായി നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറികൾ എന്നിവ വഹിച്ചുകൊണ്ടുള്ള വണ്ടികൾ പലയിടത്തും വ്യാപകമായി തടഞ്ഞു.

ദില്ലി: ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധത്തിലാക്കി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് നടത്തുന്ന കർഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. സമരത്തിന്റെ ഭാഗമായി നഗരങ്ങളിലേക്കുള്ള പാൽ, പച്ചക്കറികൾ എന്നിവ വഹിച്ചുകൊണ്ടുള്ള വണ്ടികൾ പലയിടത്തും വ്യാപകമായി തടഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ വരവ് കുറഞ്ഞതോടെ പല നഗരങ്ങളിലും ഭക്ഷ്യസാധനങ്ങൾക്ക് വില കുത്തനെ കൂടി.

8 സംസ്ഥാനങ്ങളിൽ ആഹ്വാനം ചെയ്ത 10 ദിവസത്തെ ഗ്രാമബന്ദിൽ പലയിടത്തും സംഘർഷമുണ്ടായി. മധ്യ പ്രദേശിൽ സമരവുമായി ബന്ധപ്പെട്ട് 9 കേസുകൾ രജിസ്റ്റർ ചെയ്യുകയും 16 കർഷകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂൺ പത്തിന് ഭാരത ബന്ദിനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്.