കാര്‍ത്തിയെ മാര്‍ച്ച് ആറിന് വീണ്ടും കോടതിയില്‍ ഹാജരാകും

ദില്ലി: ഐഎന്‍എക്സ് കോഴ ഇടപാട് കേസില്‍‌ കാര്‍ത്തി ചിദംബരത്തിന്‍റെ സിബിഐ കസ്റ്റഡി കാലാവധി അഞ്ച് ദിവസം കൂടി നീട്ടി. കാർത്തി ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. കാര്‍ത്തിയെ മാര്‍ച്ച് ആറിന് വീണ്ടും കോടതിയില്‍ ഹാജരാകും. 

മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തെ കണ്ടിരുന്നുവെന്ന ഐഎന്‍എക്സ് മീഡിയ ഉടമയായിരുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ചിദംബരത്തെ കുടുക്കിയേക്കുമെന്നു റിപ്പോർട്ടുണ്ട്.

ഐ.എൻ.എക്സ് മീഡിയ കമ്പനിയുടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാൻ 10 ലക്ഷം രൂപ കോഴ വങ്ങിയെന്നാണ് കേസിലാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്.