കാര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യും മുംബൈയിലെത്തിച്ച് തെളിവെടുക്കും

ദില്ലി: ഐഎൻഎക്സ് മീഡിയ കേസില്‍ കാർത്തി ചിദംബരത്തെ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി സിബിഐ മുംബൈയിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ അഞ്ച് ദിവസത്തേക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. മാര്‍ച്ച് ആറിന് വീണ്ടും കാര്‍ത്തിയെ കോടതിയിൽ ഹാജരാക്കണം.

ഐ.എൻ.എക്സ് മീഡിയ കോഴ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ 14 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. എന്നാൽ അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വിട്ട കോടതി മാര്‍ച്ച് ആറിന് കാര്‍ത്തി ചിദംബരത്തെ വീണ്ടും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു.