കാ‍‍‍‍ർത്തി ചിദംബരത്തെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം

First Published 9, Mar 2018, 5:25 PM IST
Karti Chidambaram Sent To CBI Custody For 3 More Days In Corruption Case
Highlights
  • കാ‍‍‍‍ർത്തി ചിദംബരത്തെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം
  • കാർത്തി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ കസ്റ്റിഡിയിലുള്ള കാ‍‍‍‍ർത്തി ചിദംബരത്തെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് ദില്ലി ഹൈക്കോടതിയുടെ നിർദ്ദേശം. സമൻസ് റദ്ദാക്കണമെന്ന കാർത്തിയുടെ ഹർജിയിൽ വിശദീകരണം ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസ് അയച്ചു. 

അതേസമയം, കാർത്തി ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടാൻ ദില്ലി സിബിഐ പ്രത്യേക കോടതി തീരുമാനിച്ചു. ഐ.എന്‍.എക്‌സ്. മീഡിയ നിക്ഷേപ കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. സിബിഐ ഇതിനകം അഞ്ചു ദിവസത്തോളം ചോദ്യം ചെയ്തു. പത്തു വര്‍ഷം പഴക്കമുള്ള കേസാണിത്. 

 

 

loader