കണ്ണൂർ , കരുണ ബില്ല്: ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം

First Published 7, Apr 2018, 6:11 AM IST
Karuna Kannur medical colleges admission ball on Kerala governor court
Highlights
  • കണ്ണൂർ , കരുണ ബില്ലിൽ ഇനി ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം
  • നിയമസഭ പാസ്സാക്കിയ ബിൽ ഇന്നലെ രാത്രിയാണ് ഗവർണ്ണർക്ക് അയച്ചത്

തിരുവനന്തപുരം: കണ്ണൂർ , കരുണ ബില്ലിൽ ഇനി ഗവർണ്ണറുടെ തീരുമാനം നിർണ്ണായകം. നിയമസഭ പാസ്സാക്കിയ ബിൽ ഇന്നലെ രാത്രിയാണ് ഗവർണ്ണർക്ക് അയച്ചത്. ബില്ലിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണും. വലിയ വിവാദങ്ങക്കൊടുവിൽ ആണ് സർക്കാർ ബിൽ ഗവർണ്ണർക്ക് കൈമാറിയത്. 

ഫയൽ എത്തും മുന്‍പേ ഗവർണ്ണർ നിയമ വിദഗ്‌ദരുമായി ആലോചന തുടങ്ങിയിരുന്നു. ഒപ്പിടുമോ അതോ തിരിച്ചു അയക്കുമോ എന്നാണ് സർക്കാരും സുപ്രീം കോടതി പുറത്താക്കിയ എംബിബിസ് വിദ്യാർത്ഥികളും നോക്കുന്നത്. ബില്ലിനെ പിന്തുണച്ചതിൽ പഴി കേട്ട പ്രതിപക്ഷത്തിനും ഗവർണ്ണറുടെ നടപടി പ്രധാനമാണ്.

ഒപ്പിടരുത് എന്നാവശ്യപ്പെട്ടു ബിജെപി നേതാക്കൾ ഗവർണറെ കാണും. സുധീരൻ ഇതേ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ഗവർണ്ണർ ഒപ്പിട്ടാലും സുപ്രീം കോടതിക്ക് ബിൽ അസാധുവാക്കാം. 9 മുതൽ ഒരാഴ്ച ഗവർണ്ണർ ചികിത്സയ്ക്കായി ചെന്നൈക്ക് പോകും. അതിന് മുൻപ് തീരുമാനം വരും.

 

loader