തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്.
ദില്ലി: തമിഴ്നാട് മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഇരുവരും അനുശോചനം രേഖപ്പെടുത്തിയത്.
തമിഴ്നാട് വികസനത്തിന്‍റെ നിര്‍ണ്ണായക നേതാവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചിച്ചു. രാജ്യതാല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയ നേതാവാണ് കരുണാനിധിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കാവേരി ആശുപത്രി 6.40 ന് പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനാലാണ് കരുണാനിധിയുടെ മരണം സ്ഥിരീകരിച്ചത്.
