പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് നില വഷളായത്. ഇതോടെ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി.

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് നില വഷളായത്. ഇതോടെ തമിഴ്നാട്ടില്‍ സുരക്ഷ ശക്തമാക്കി.

പ്രായാധിക്യം കാരണം മരുന്നുകൾ ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നുമാണ് വിവരം. അടുത്ത 24 മണിക്കൂർ നിർണ്ണായകമാണെന്നായിരുന്നു ഇന്നലെ വൈകീട്ട് 6.30 ന് പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിനിലെ ഉള്ളടക്കം. കാവേരി ആശുപത്രിയിലും പരിസരത്തും പൊലീസ് സുരക്ഷയും ശക്തമാണ്. കഴിഞ്ഞ മാസം 28നാണ് കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.