ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി,  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ വേദിയിലെത്തും

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദിയാകും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളില്‍ ബിജെപി പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലേറിയ ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ സംഗമിക്കുന്നുവെന്നതിനാല്‍ താന്‍ രാഷ്ട്രീയ ഇന്ത്യ ആകാംഷയോടെയാണ് പരിപാടി നോക്കികാണുന്നത്.

ഇന്ന് വൈകുന്നേരം ഡിഎംകെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി എന്നിവരടക്കമുള്ള പ്രമുഖ നേതാക്കള്‍ വേദിയിലെത്തും. രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയവരും പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ബിജെപിക്കെതിരെ വിശാലപ്രതിപക്ഷമെന്ന നീക്കത്തിന് വലിയ ശക്തി നല്‍കുന്നതാകും വേദിയെന്നാണ് വിലയിരുത്തലുകള്‍. വിശാല സഖ്യത്തിന് വേണ്ടി നിലയുറപ്പിച്ചിട്ടുള്ള ചന്ദ്രബാബു നായിഡു വിഷയം നേതാക്കളുമായി ചര്‍ച്ച ചെയ്യും. സോണിയയുടെ സാന്നിധ്യവും ഇടപെടലും കൂടിയാകുന്നതോടെ സഖ്യം സാധ്യമാകുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്. ശബരിമല വിഷയത്തില്‍ പിണറായിക്കെതിരെ പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യമുള്ളതിനാല്‍ കനത്ത സുരക്ഷയിലാകും കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടി.