കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ചൊവ്വാഴ്ച ബിജെപി ഹർത്താൽ. ബിജെപി നേതാക്കളായ കെ. സുരേന്ദ്രനെയും വത്സൻ തില്ലങ്കേരിയെയും പോലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.
തിങ്കളാഴ്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ പങ്കെടുത്ത് മടങ്ങിയ ബിജെപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറിൽ പ്രതിഷേധിച്ച് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്.
