കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ല എന്ന് കോടതിയെ അറിയിക്കുകയാണ് പരാതിയിലൂടെ കുടുംബത്തിന്‍റെ ലക്ഷ്യം.

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.

Add Asianetnews as a Preferred SourcegooglePreferred

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കുടുംബം പരാതി നൽകുന്നത്. കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ല എന്ന് കോടതിയെ അറിയിക്കാൻ വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുന്നത്. 

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം നിയമോപദേശം തേടിയിരിക്കുകയാണ്.

കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനോ കൂടുതൽ പ്രതികളെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും പൊലീസിന്‍റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.