ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഒളിഞ്ഞിരുന്ന് യുവതിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരനെ നാട്ടുകാര്‍ കെട്ടിയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്നാണ് ഇയാളെ കസേരയില്‍ കെട്ടിയിട്ടത്.

യൂണിഫോമിലായിരുന്ന ഇയാളെ നാട്ടുകാര്‍ പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ചു. ഗന്‍ഡേര്‍ബല്‍ ജില്ലയിലെ മനിഗ്രാമിലാണ് സംഭവം.

ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയതായും. നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥന്റെ മൊബൈലില്‍ നിന്ന് സ്ത്രീയുട ചിത്രങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.