ലഷ്‌ക്കര്‍ ഇ തയെബ് ഡിവിഷണല്‍ കമാന്‍ഡര്‍ അബു ദുജാന ഉള്‍പ്പടെ രണ്ട് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയറൈഫിള്‍ അനന്ത്‌നാഗില്‍ പരിശോധന നടത്തിയത്. അര്‍വാണി ഗ്രാമിത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. പരിസരത്തിന് നിന്നും മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിച്ചുള്ള പരിശോധനയാണ് നടത്തുന്നത്. എന്നാല്‍ അബു ദുജാന ഇവിടെയുണ്ടോയെന്ന് സൈന്യം സ്ഥിരികരിച്ചിട്ടില്ല. 

ഏറ്റമുട്ടല്‍ പൂര്‍ത്തിയായതിന് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂവെന്ന് സൈനികവക്താവ് അറിയിച്ചു.ഇന്നല അര്‍ദ്ധരാത്രി തുടങ്ങിയ ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. 

ഇതിനിടെ നര്‍ഗോട്ട ആക്രമണത്തെക്കുറിച്ച് ദേശീയ അന്വേഷണഎജന്‍സി അന്വേഷണം തുടങ്ങി. രണ്ട് ഓഫീസര്‍മാരടക്കം 7 സൈനികരാണ് കഴിഞ്ഞ 29ന് ജമ്മുകാശ്മീരിലെ നര്‍ഗോട്ട സൈനികക്യാപില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 3 തീവ്രവാദികളെ സൈന്യം വധിച്ചു