കാശ്മീരിലെ കാര്യങ്ങളില്‍ തലയിടുന്ന കാര്യം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണെന്ന് ഉവെെസി ആവശ്യപ്പെട്ടു. ഇപ്പോഴും എപ്പോഴും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് പോലെ കാശ്മീരിലെ യുവസമൂഹമവും ഇന്ത്യക്ക് വേണ്ടപ്പെട്ടതാണെന്നും ഉവൈസി
ഹെെദരാബാദ്: കാശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീന്‍ ഉവൈസി. കാശ്മീരിലെ കാര്യങ്ങളില്‍ തലയിടുന്ന കാര്യം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണെന്ന് ഉവെെസി ആവശ്യപ്പെട്ടു.
ഇപ്പോഴും എപ്പോഴും കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് പോലെ കാശ്മീരിലെ യുവസമൂഹമവും ഇന്ത്യക്ക് വേണ്ടപ്പെട്ടതാണെന്നും ഉവൈസി പറഞ്ഞു. നേരത്തെ, കാശ്മീരില്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ തീവ്രവാദി സംഘടനകള്‍ പെണ്‍കെണി ഒരുക്കിയതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഇത്തരത്തില്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ നിയോഗിക്കപ്പെട്ട യുവതിയെ കാശ്മീര്‍ ബന്ദിപുരയില്‍ നിന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം പൊലീസ് അറസ്റ്റും ചെയ്തിരുന്നു. സെയ്ദ് ഷാദിയ എന്ന യുവതിയെ ആണ് സുരക്ഷ സേന പിടികൂടിയത്.
ആയുധങ്ങൾ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരർക്കു വഴികാട്ടിയാകാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഭരണപ്രതിസന്ധി മൂലം അനിശ്ചിതത്വം തുടരുന്ന ജമ്മു കാശ്മീരില്‍ അടുത്ത തെരഞ്ഞെടുപ്പ് നടക്കും വരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
