ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ സര്‍വീസ് റൈഫിളുകളുമായി തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. ബുദ്ഗാം ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. വാര്‍ത്ത മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസര്‍ സ്ഥിരീകരിച്ചു. 

പോലീസ് കോണ്‍സറ്റബിളായിരുന്ന നവീദ് മുഷ്താഖാണ് തീവ്രവാദ സംഘടനയില്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ നിന്ന് നാലു തോക്കുകളമായാണ് ഇയാള്‍ പാളയം വിട്ടത്. സൗത്ത് കശ്മീരിലെ ഷോപ്പിയാന്‍ ജില്ലക്കാരനായ നവീദ് 2012ലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്.