കശ്മീരിലെ നിയന്ത്രണരേഖയിലെ നൗഗാമിൽ നുഴഞ്ഞ് കയറുവാൻ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സൈന്യകരും കൊല്ലപ്പെട്ടതായിട്ടാണ് വിവരം.പോരാട്ടം തുടരുന്നതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.കനത്ത ആക്രമണം ഭീകരരുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി സൈനികവ്യത്തങ്ങൾ അറിയിച്ചു.
സൈനിക പോസ്റ്റുകളും ജനവാസ കേന്ദ്രവും ലക്ഷ്യമാക്കി പാക്ക് സൈന്യം മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തുന്നതിനിടെയാണ് ഭീകരരുടെ നുഴഞ്ഞ് കയറ്റം.
സൈനിക നീക്കത്തിന് സജ്ജരായിരിക്കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് മേധാവി ബിഎസ് ധനോവയുടെ കത്ത്. നിർദേശം കിട്ടിയാലുടൻ സൈനിക നീക്കത്തിന്തയ്യാറായിരിക്കണം. അതിര്‍ത്തിയിലെ ഇന്ത്യ പാക് സംഘര്‍ഷങ്ങള്‍ക്കിടെയാണ് മാര്‍ച്ച് 30ന് 12,000 ത്തോളം ഓഫീസർമാർക്ക് ധനോവ കത്തയച്ചത്. ആധുനിക സാങ്കേതിക വിദ്യയിലടക്കം പരിശീലനവും ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നുംകത്തില്‍ പറയുന്നു. കരസേന മേധാവിമാരായിരുന്ന കരിയപ്പ 1950ലും കെ സുന്ദർജി 1986ലും സമാനമായ കത്ത് എഴുതിയിട്ടുണ്ട്.
