ജമ്മു: കശ്മീരിൽ വീണ്ടും സംഘർഷം ശക്തമാകുന്നു. തെക്കൻ കശ്മീരിൽ പൊലീസുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടി. അനന്ദ്നാഗ്, പുൽവാമ,ഷോപ്പിയാൻ തുടങ്ങിയ ജില്ലകളിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ അനന്ദ്നാഗ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ പൊലീസുകാരടക്കം 45 പേർക്ക്പരിക്കേറ്റു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ 3 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരണ സംഖ്യ 55 ആയി ഉയർന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി സംഘർഷത്തിന് നേരിയ അയവുണ്ടായിരുന്നു.സംഘർഷബാധിതമായ പത്ത് ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാഞ്ജക്ക് പുറമെ കൂടുതൽ സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പല ജില്ലകളിലും ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല..