കാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ സാഹസികമായ പ്രവര്‍ത്തിയിലേര്‍പ്പെടുന്ന നിരവധി പേരാണ് നമുക്കിടയില്‍ ഉള്ളത്. സ്വന്തം ജീവന്‍ പോലും നഷ്ടപ്പെടുന്നതാണ് ഇവരുടെ പ്രകടനങ്ങള്‍. ഇത്തരത്തിലൊരു വീഡിയോ ആണ് ഒമര്‍ അബ്ദുള്ള പങ്കുവച്ചിരിക്കുന്നത്. 

അതിവേഗത്തില്‍ പാഞ്ഞ് പോകുന്ന ട്രയിനിനടിയില്‍ കിടന്നുകൊണ്ട് കാശ്മീരി യുവാവ് സാഹസികത പ്രകടിപ്പിക്കുന്നതാണ് വീഡിയോ. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ ഈ പ്രവര്‍ത്തിയ്ക്കെതിരെയും ഇത് ചെയ്ത യുവാവിനെതിരെയും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് കടുത്ത ശാസനകളാണ്. 

ഇത് ഒരു ട്രെന്റ് ആകുന്നത് തടയാന്‍ വേണ്ട നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലാത്ത ഈ വീഡിയോ ഷെയര്‍ ചെയ്ത ഒമര്‍ അബ്ദുള്ളയും നടപടിയെ നിശിതമായി വിമര്‍ശിച്ചു.