കത്വ പീഡനം: പ്രതി നാര്‍കോ പരിശോധനയ്ക്ക് തയ്യാര്‍, വാദം ഏപ്രില്‍ 28ന് തുടരും

First Published 16, Apr 2018, 4:10 PM IST
Kathua rape trial  Accused ready for narco test
Highlights
  •  പ്രതി നാര്‍കോ പരിശോധനയ്ക്ക് തയ്യാര്‍
  • വാദം ഏപ്രില്‍ 28ന് തുടരും

ദില്ലി: ജമ്മു കശ്‍മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിന്റെ വാദം ഏപ്രില്‍ 28ന് തുടരും. സംഭവത്തില്‍ അറസ്റ്റിലായ പ്രതി നാര്‍കോ പരിശോധനയ്ക്ക് തയ്യാറാണെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത ആളടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രത്യേകം കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാതക്ത പ്രതിയുടെ വാദം പ്രത്യേകം നടക്കും. 

ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി.

ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ പ്രതികളെ പിന്തുണച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ പറഞ്ഞിരുന്നു

loader