കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അപേക്ഷ നല്‍കി. കോടതിയോട് തികഞ്ഞ് ആദരവാണ്. ഫേസ്ബുക്കിലെ പോസ്റ്റുകള്‍ നീക്കാമെന്നും കോടതിയോട് മാപ്പു പറയുമെന്നും ക‍ട്ജു അപേക്ഷയില്‍ പറയുന്നു. സൗമ്യ കേസിലാണ് സുപ്രീംകോടതിയെ വിമര്‍ശിച്ച് കട്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. കട്ജുവിന്‍റെ അപേക്ഷ അവധിക്കാലത്തിന് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി അറയിച്ചു.