ദില്ലി: സൗമ്യ കേസിലെ സുപ്രീം കോടതി വിധിക്കെതിരെ സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സംശയത്തിന്റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ല. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നും കട്ജു ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൗമ്യക്കേസ് വിധിക്കെതിരെ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയത്.