കട്ടിപ്പാറ ഉരുള്‍പ്പൊട്ടലിന് ഒരുമാസം; സര്‍ക്കാര്‍ സഹായം കടലാസില്‍ തന്നെ
കോഴിക്കോട്: 14 പേരുടെ ജീവനെടുത്ത കട്ടിപ്പാറ ഉരുൾപൊട്ടൽ ഉണ്ടായിട്ട് ഇന്ന് ഒരു മാസം. ദുരന്തത്തിനിരയായ പലർക്കും സർക്കാർ പ്രഖ്യാപിച്ച സഹായധനം ഇനിയും കിട്ടിയിട്ടില്ല. കട്ടിപ്പാറ ദുരന്തത്തിൽ രണ്ടും മക്കളും നഷ്ടപ്പെട്ട സലീം. നട്ടെല്ല് തകർന്ന് കിടപ്പാണ്, ഭാര്യയുടെ പരിക്ക് ഭേദമായി വരുന്നു.
ഇത്തരത്തില് ദുരിതാശ്വാസ ക്യാമ്പുകളിലും വാടക വീടുകളിലുമായി 25 കുടംബങ്ങളാണ് കഴിയുന്നത്. ദുരന്തം തുടച്ച് നീക്കിയ ഇവരുടെ ജീവിതങ്ങള്ക്ക് താങ്ങാകാന് സര്ക്കാരര് പ്രഖ്യാപിച്ച സഹായം ഇനിയും തേടിയെത്തിയിട്ടില്ല.
മരിച്ചവരുടെ ആശ്രിതർക്ക് സഹായധനം നൽകിയെന്നത് മാത്രമാണ് ആശ്വാസം. വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച നാല് ലക്ഷം രൂപയിൽ സഹായം കിട്ടിയത് എട്ട് പേർക്ക് മാത്രം. അതാകട്ടെ ഒരു ലക്ഷം രൂപ വീതവും.അതേസമയം ദുരന്തബാധിതരുടെ പട്ടിക റവന്യൂവകുപ്പിന് കൈമാറിയെന്നും, സഹായധനം വൈകാതെ ലഭ്യമാകുമെന്നുമാണ് ജില്ലഭരണകൂടത്തിന്റെ പ്രതികരണം.
