കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അവസാന മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയിലെ കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി. നേരത്തേ മരിച്ച അബ്ദുറഹിമാന്‍രെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ കാണാതായ 14 പേരുടെ മൃതദേഹവും കണ്ടെത്തി.

നഫീസയുടെ മൃതദേഹം കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചിരുന്നു. യോഗം പിരിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ അഞ്ച് ദിവസമായി മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയായിരുന്നു. 

ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പായ വെട്ടിഒഴിഞ്ഞൊട്ടു സ്കൂളിൽ താമസിക്കുന്ന ആളുകളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കാരാട്ട് റസാഖ് എം എൽ എ യോഗത്തിന് ശേഷം പറഞ്ഞു. സ്കൂൾ ഉടൻ തുറക്കുന്നതിനാണ് നടപടി. നിപ ബാധയെ തുടർന്ന് സ്കൂൾ തുറക്കുന്നത് നീട്ടിവച്ചിരുന്നു. ഇനിയും തുറക്കാതിരുന്നാൽ കുട്ടികളുടെ പഠനം മുടങ്ങുമെന്നും എം എൽ എ പറഞ്ഞു.