ചെന്നെ : കാവേരി ജലം വിട്ടുനൽകാത്തതിന് കർണാടക 2480 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തമിഴ്‍നാട്. ഈ ആവശ്യം ഉന്നയിച്ച് തമിഴ്‍നാട് സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഇരുസംസ്ഥാനങ്ങളും ഒരാഴ്ചക്കുള്ളിൽ സാക്ഷികളുടെ ലിസ്റ്റ് സമർപ്പിക്കണമെന്നും സത്യവാങ്മൂലത്തിെൻറ വിശദാംശങ്ങൾ നാലാഴ്ചക്കകം ഹാജരാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
കേസ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിവെക്കുന്നതായി ജനുവരി രണ്ടിന് കോടതി അറിയിച്ചിരുന്നു. പ്രതിദിനം കർണാടക 2000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുനൽകണമെന്ന ഇടക്കാല വിധി അടുത്ത ഉത്തരവുവരെ മാറ്റിവെച്ചതായി ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.
