കായംകുളം വാഹനാപകടം; ആറ് വയസുകാരനും അമ്മൂമ്മയും മരിച്ചു

First Published 1, Mar 2018, 6:28 PM IST
kayamkulam accident two death
Highlights
  • ഗുരുതരമായി പരിക്കേറ്റ രാജീവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: കായംകുളത്ത് ബൈക്കും ടിപ്പർ ലോറിയും കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ ആറ് വയസുകാരനും അമ്മുമ്മയും മരിച്ചു. രാവിലെ 7.30 ന് കായംകുളം കുറ്റിത്തെരുവിലാണ് അപടമുണ്ടായത്. ആലപ്പുഴ കളർകോഡ് സ്വദേശി രാജമ്മ (60) അവരുടെ ചെറുമകൻ മിഥുൻ (6) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ രാജീവിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ഒരു വർഷത്തിനുള്ളിൽ 36 പേരുടെ ജീവനാണ് ഇവിടെ വിവിധ വാഹനാപകടങ്ങളിൽ പൊലിഞ്ഞത്.  

loader