പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല

കൊല്ലം: അഞ്ചലില്‍ അമ്മയെയും മകനെയും മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയെ സംരക്ഷിച്ച് പൊലിസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്നും അസഭ്യം പറഞ്ഞെന്നും തല്ലിയെന്നും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. സംഭവത്തില്‍ പൊലിസ് ഒത്തുകളിക്കുന്നെന്ന് അനന്തകൃഷ്ണനും അമ്മയും പ്രതികരിച്ചു. 

അഞ്ചല്‍ അഗസ്ത്യകോട് വെച്ച് വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ഗണേഷ് കുമാറും ഡ്രൈവറും മര്‍ദ്ദിച്ചതെന്നാണ് യുവാവ് പരാതിപ്പെട്ടത്. ഗണേഷ് കുമാറും പി.എ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന അഞ്ചല്‍ സി.ഐ നടപടിയെടുത്തില്ലെന്നും പകരം തനിക്കും ഒപ്പമുണ്ടായിരുന്ന അമ്മയ്‌ക്കുമെതിരെ കള്ളക്കേസ് എടുക്കുന്നുവെന്നും യുവാവ് നേരത്തെ ആരോപിച്ചിരുന്നു.