കൊച്ചി: വി.എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കരുതെന്നും പിണറായി മികച്ച മുഖ്യമന്ത്രിയായിരിക്കുമെന്നും കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍.

വോട്ടു ചെയ്യാന്‍ പോലും പരസഹായം വേണ്ടയാള്‍ എങ്ങനെ സംസ്ഥാനത്തെ നയിക്കുമെന്ന് കെസിബിസി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. പ്രായം കണക്കിലെടുത്ത് വി എസ് സ്വയം മാറി നില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.