തിരുവനന്തപുരം: കെസിബിസി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ മേഖലയില്‍ സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു കൂടിക്കാഴ്ച. കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി ബിഷപ് മാത്യു അറയ്ക്കല്‍ എന്നിവരാണ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. എയ്ഡഡ് സ്‌കൂളില്‍ അധ്യാപക നിയമനമടക്കമുള്ള വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് സഭാവൃത്തങ്ങള്‍ അറിയിച്ചു.