ഹര്‍ത്താലിനിടെ അറസ്റ്റിലായ  ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരെ വിട്ടയക്കണമെന്ന് കെസിബിസി

First Published 9, Apr 2018, 3:03 PM IST
kcbc on geethanandan arrest raw
Highlights
  • പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് കെസിബിസി

കൊച്ചി: ഹർത്താലിന്റെ പേരിൽ അറസ്റ്റിലായ ഗീതാനന്ദൻ ഉൾപ്പെടെയുള്ളവരെ ഉടൻ  വിട്ടയക്കണമെന്ന് കെസിബിസി. പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കെസിബിസി വ്യക്തമാക്കി.  കൊച്ചിയിൽ ഹൈക്കോടതി പരിസരത്ത് വാഹനങ്ങൾ തടഞ്ഞതിനാണ് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനടക്കം 25 പേരെയാണ് കസ്റ്റഡിയിലെടുത്തത്. 3 വനിതകൾ കരുതൽ തടങ്കലിലാണെന്നും പൊലീസ് അറിയിച്ചു.

loader