തിരുവനന്തപുരം:നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കേദലിനെ ഇന്ന് വെന്‍റിലേറ്ററില്‍ നിന്നും മാറ്റി. 

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അപസ്മാരം ബാധിച്ച് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയ കേദലിനെ ജയില്‍ അധികൃതരാണ് മെഡി.കോളേജിലെത്തിച്ചത്. സെല്ലില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന കേദലിന് അര്‍ധരാത്രിയോടെയാണ് അപസ്മാരബാധയുണ്ടായത്. 

അപസ്മാരത്തെ തുടര്‍ന്ന് ആമാശയത്തില്‍ നിന്നും ഭക്ഷണാവശിഷ്ടങ്ങള്‍ ശ്വാസനാളത്തിലെത്തിയതോടെ കേദലിന്‍റെ ആരോഗ്യനില വഷളായി. രാത്രിസമയമായതിനാലും സെല്ലില്‍ കേദല്‍ ഒറ്റയ്ക്ക് ആയിരുന്നതിനാലും സംഭവം പുറത്തറിയാനും വൈകി.