തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേന്ദലിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. ന്യൂമോണിയ കൂടിയതാണ് ആരോഗ്യനില വഷളാക്കുവാന്‍ കാരണമെന്നാണ് കേദലിന്റെ ചികിത്സയ്ക്കായി രൂപീകരിച്ച ഏഴംഗ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം. ഏഴ് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് ഇന്ന് രാവിലെ ചേര്‍ന്നിരുന്നു. നിലവില്‍ ആരംഭിച്ചിട്ടുള്ള ചികിത്സകള്‍ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം.
കേദല്‍ മാനസിക അസ്വാസ്ഥ്യം പ്രകടപ്പിക്കുന്നതിനാല്‍ സൈക്കാട്രിക്ക് വിഭാഗത്തിലെ ഡോക്ടരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള കേദല്‍ വെന്റിലേറ്ററിലാണുള്ളത്. ഇന്നലെ പുലര്‍ച്ചയാണ് ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്ഥയില്‍ കേദലിനെ കണ്ടെത്തിയത്. ഉറക്കത്തില്‍ ജെന്നി വന്നതിനാല്‍ ഭക്ഷണം അന്നനാളത്തില്‍ കുരുങ്ങി ശ്വാസതടസ്സമുണ്ടായതെന്നും ശ്വാസം ലഭിക്കാതെ രാത്രി വളരെ നേരം കിടന്നതിനാല്‍ ആരോഗ്യനില കൂടുതല്‍ വഷളാവുകയായിരുന്നുവെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
