തിരുവനന്തപുരം: നന്തന്‍കോട് കൂട്ടകൊലപാതകത്തിലെ പ്രതി കേഡലിനെ കൂടുതല്‍ തെളിവെടുപ്പിനായി ഈ മാസം 20 വരെ പൊലീസ് കസ്റ്റഡയില്‍ വിട്ടു. കേഡിലിന് രക്ഷിതാക്കളോടും സഹോദരിയടുമുള്ള വൈരാഗ്യമാണെന്ന് കൊലപാകത്തിന് പിന്നിലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണ് കൊല നടത്തിയതെന്ന് പൊലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
14 ദിവസത്തേക്ക് കസ്റ്റഡയില്‍ പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും കോടതി ആദ്യം അഞ്ചു ദിവസം അനുവദിച്ചു. പൊലീസ് അഭ്യര്‍ത്ഥിച്ച പ്രകാരം കസ്റ്റഡി മൂന്നു ദിവസം കൂടി നീട്ടി 20 വരെ ആക്കി നല്‍കി. രക്ഷിതാക്കള്‍ തന്നോട് കാണിച്ചിരുന്ന അവഗണനയോടുള്ള പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണമെന്ന് കേഡല്‍ കുറ്റം സമ്മതം നടത്തിയതായി പൊലീസ് കോടതിയെ അറിയിച്ചു. ശരീത്തില്‍ നിന്നും വേര്‍പ്പെട്ട ആത്മാവാണ് കൊലപാതകം ചെയ്തതെന്നായിരുന്നു കേഡലിന്റെ ആദ്യ മൊഴി. പിന്നീട് പലതും മാറ്റിപ്പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴികളില്‍ തന്നെ കേഡലിനുളളിലെ ക്രമിനലിനെ പൊലീസ് തിരിച്ചറിഞ്ഞു. മന:ശാസ്ത്ര വിദ്ഗന്റെ സാനിധ്യത്തില്‍ ഇന്നലെ രാത്രി മണിക്കൂറുകളോളം കേദലിനെ ചോദ്യം ചെയ്തു. ഒടുവില്‍ വീട്ടുകാരോടുള്ള ഒടുങ്ങാത്ത പകയാണ് കൊലപാതക കാരണമെന്ന് കേഡല്‍ സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ മകനാനായിട്ടും പഠനത്തില്‍ പിന്നോക്കമായതിനാല്‍ വീട്ടില്‍ അവഗണനയായിരുന്നുവെന്നാണ് കേഡലിന്റ മൊഴി. ആദ്യം അമ്മയെയും പിന്നീട് സഹോദരിയെയും അച്ചനെയും സ്വന്തം മുറിയില്‍ വിളിച്ചുവരുത്തി കൊലപ്പെടുത്തി. മൃതദേഹം കത്തിക്കാന്‍ പെട്രോളും വെട്ടി കൊല്ലാനായി ആയുധങ്ങളും നേരത്തെ വാങ്ങി സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് അമ്മൂമ്മയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേഡല്‍ ഒരു മാനോരോഗിയല്ലെന്നാണ് മനോരോഗ വിദഗ്ധരുടേയും പൊലീസിന്റെയും പുതിയ നിഗമനം. കേഡല്‍ ഒളിവില്‍ താമസിച്ച ചെന്നൈയിലെ ലോഡ്ജിലും പെട്രോള്‍ വാങ്ങിയ പമ്പിലും നന്തന്‍കോട്ടെ വീട്ടിലും കൊണ്ടുപോയി തെളിവെടുക്കും.
